(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാ വിന
ലോകമാകെ ഞെട്ടി വിറച്ച മഹാവിന
മരവിപ്പിച്ചു കളഞ്ഞോരോ മനവും ശരീരവും.
ഹൃദയം കാർന്നു തിന്നുമാ മഹാവിന
നിശ്ചലമാക്കുന്നു നിഷ്‍പ്രയാസമോരോ ഹൃദയങ്ങളും
ദിനം പ്രതി പൊലിഞ്ഞു പോകുന്നിതാ
ഒരായിരം ജീവനും ജീവിതവും
ഒരു നോട്ടവും സ്പർശവുമില്ലാതെ വിട്ടകലുന്നു ഹൃദയങ്ങൾ
ഒന്നിനും കഴിയാതെ വെമ്പലോടെ ഉരുകുന്നു ഉറ്റവർ
ലോകൈക നാഥാ നിൻ പരീക്ഷണങ്ങളിൽ
വെന്തു നീറുന്നു ഓരോ കുഞ്ഞു മനസ്സും
കാത്ത് കൊള്ളണമേ ഞങ്ങളെ നീ
ഇല്ലായ്മ ചെയ്യേണമീ മഹാ മാരിയെ