മാനവരാശിയ്ക്ക് പ്രകൃതി യായി നൽകുന്ന വരദാനമാണീ സുന്ദരദൃശ്യം അതു നമ്മൾ കാത്തുകൊൾകില്ലെങ്കിൽ നമ്മുടെ തലമുറ ഇതു കാൺകഅസാദ്ധ്യം ജീവികൾ നന്മകൾ ജീവജാലങ്ങളും തിങ്ങിനിറഞ്ഞൊരു കാഴ്ചകളും ഇന്നതുവെറും സ്വപ്നം മാത്രമായ് തീർന്നതുംമനുഷ്യന്റ് തിന്മകമളാമൽ പ്രകൃതിയുടെ ദൃശ്യങ്ങളൊക്കെയും മായ്ചിടും ക്രൂരമായ് മനുഷ്യ തിന്മകളൊക്കെയും ചപ്പുചവറുകൾ, പ്ളാസ്റ്റിക്കുകൾ ഇവ പ്രകൃതിയുടെ ശത്രുക്കളാണെന്നുമേ മനുഷ്യനന്മയ്ക്കായ് പ്രകൃതിയൊരുക്കിടും സുന്ദരമാം പുതു ദൃശ്യങ്ങളൊക്കെയും അവ നശിപ്പിച്ചിടും മനുഷ്യന്റെ തിന്മകൾ ഒക്കെയും പ്രകൃതിയുടെ ശത്രുക്കളാണിനി പ്രകൃതിയെ കല്ലിട്ട് പണിതുയർത്തീടുന്ന ഫ്ളാറ്റുകൾ പുതുപുത്തൻ വീടുകളൊക്കെയും പ്രകൃതിയായ്ത്തന്നെ അടിച്ചുലച്ചീടുമൊരു കാലം വരുമിനി ഓർക്കു നീ മനുഷ്യാ...