ജാഗ്രത
<poem>

പോരാടുവാൻ നേരമായി കൂട്ടരേ

പ്രതിരോധ മാർഗത്തിലൂടെ

ഭയന്നിടില്ല നാം ചെറുത്തു നിന്നിടും

കോറോണയെന്ന ഭീകരൻ‍റെ കഥ കഴിച്ചിടും

കൈകൾ നാം ഇടക്കിടക്ക് സോപ്പുകൊണ്ടു കഴുകണം

തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും

കൈകളാലോ തുണികളാലോ മറച്ചിടേണം വദനവും

തകർന്നിടില്ല നാം ചെറുത്തു നിന്നിടും

നാട്ടിൽ നിന്നും ഈ വിപത്തകന്നിടും വരെ

<poem>