ഗവ. പി.വി.എച്ച്.എസ്സ് പെരുംകുളം/അക്ഷരവൃക്ഷം/പുഴയുടെ കഥ

പുഴയുടെ കഥ

ഞാൻ ജനിച്ചതും വളർന്നതും പുഴവക്കിലാണ്. ഒരു അവധി ദിവസം ഞാൻ പുഴയുടെ അടുത്തെത്തി. അതു വരെ ദു:ഖിതയായി ഒഴുകിക്കൊണ്ടിരുന്ന പുഴ എന്നെ കണ്ടപ്പോൾ മനസില്ലാ മനസോടെ ചിരിച്ചു. ഞാൻ പുഴയോടു ചോദിച്ചു: എന്താ നീ ദു:ഖിതയായി ഇരിക്കുന്നത്?" അപ്പോൾ പുഴ പറഞ്ഞു: പണ്ടത്തെ കാര്യം ആലോചിച്ച് ദു:ഖം വന്നതാ". ഞാൻ ചോദിച്ചു " പണ്ടത്തെ എന്തു കാര്യം ? പുഴ പറയാൻ തുടങ്ങി .. "പണ്ട് എന്നെ കാണാൻ എന്തു രസമായിരുന്നെന്നോ? അന്ന് എന്നെ കാണാൻ ധാരാളം പേർ ഈ പുഴവക്കിൽ നിൽക്കുമായിരുന്നു. പറന്നു വരുന്ന കിളികൾ കിന്നാരം പറയാനായി എൻ്റെ അടുത്തേക്ക് വരുമായിരുന്നു. ഇവിടെ ഒരു മാവുണ്ടായിരുന്നു. അതിൽ നിന്നു വീഴുന്ന മാമ്പഴങ്ങൾ എന്റെ വെള്ളത്തിനെ രസമുള്ളതാക്കി. എന്നാൽ ഇന്നു ഞാൻ കാണുന്നത് മണൽ വാരാൻ വരുന്ന കുറച്ചു ബംഗാളികളെ മാത്രം. കിന്നാരം പറയാൻ വരുന്നത് നീ മാത്രവും. നിങ്ങൾ മനുഷ്യർ ഉപയോഗിക്കുന്ന മദ്യത്തിൻ്റെ രസമാണ് ഇന്നെനിക്ക്. നിങ്ങൾ മനുഷ്യർ ഇതിനെതിരെ പ്രവർത്തിച്ചാൽ നിങ്ങൾക്ക് ഇന്നു കാണുന്ന പല നദികളെയും രക്ഷിക്കാം."
ഞാൻ പുഴയിൽ നിന്ന് വെള്ളമെടുത്ത് മുഖം കഴുകാനൊരുങ്ങി. അപ്പോൾ അമ്മയുടെ വിളി വന്നു: "നിന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഈ അഴുക്കു വെള്ളമെടുത്ത് മുഖം കഴുകരുതെന്ന് ." ഞാൻ വീട്ടിലേക്കോടി. പുഴ വീണ്ടും ദു:ഖിതയായി ഒഴുകിക്കൊണ്ടേയിരുന്നു .....

  
 

അക്ഷയ്. എ
6 ബി ഗവ. പി.വി.എച്ച്.എസ്സ് പെരുംകുളം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ