വൈറസിനോട് ഇത്തിരിക്കുഞ്ഞൻ്റെ കൈയ്യിലകപ്പെട്ട നാകമേ നീയങ്ങുനിശ്ചലമായ് ജീവൻ്റെ കാതലെ ഒന്നായ് നുകരുവാൻ ഓടിക്കിതക്കുന്ന മക്കൾ ഞങ്ങൾ. ഭ്രാന്തമാം ആട്ടത്തിൽ മുമ്പിലായ് നിന്നു കേഴുന്നു , പിടയുന്നൊരിറ്റു പ്രാണനായ് പൊരുതി നേടാനായ് തുനിയുന്ന ലേകമേ അറിയുക കുഞ്ഞൻ്റെ ശക്തിയെന്ത്? മരണമാം കുഴിയിലകപ്പെട്ട് തേങ്ങുന്നു. ജീവനെ കാക്കുന്ന മാലാഖമാരും ചുടലയായി നീറുന്ന ലോകമേ കേൾക്കുക അതിജീവനത്തിൻ പുതിയ പാഠം ഉണ്ടു വ്യാധിയീ മലയാള നാട്ടിലു- മെങ്കിലുംപോരാടി ജയിക്കും ഞങ്ങൾ പണ്ഡിതപാമരഭേദമില്ല ജാതിമതഭേദമൊട്ടുമില്ല പ്രളയക്കെടുതിയിലും തളരാത്തവർ ഞങ്ങളൊന്നാണൊന്നാണൊന്നാണ് ഇത്തിരി കുഞ്ഞാ സൂക്ഷിക്ക നീയും തിരികെയെത്തിച്ചിടും പുണ്യകാലം.