20:34, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43054(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അക്ഷരമുത്തശ്ശി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അക്ഷരമുത്തശ്ശി ഒന്നു ചൊല്ലി
അക്ഷരം പഠിക്കുവാൻ വാ കി ടാവെ
അക്ഷരമല്ല പഠിക്കേണ്ടത്
ആട്ടവും പാട്ടുമാണ് വേണ്ടത്
പാവനമായ പൊതു വിദ്യാലയങ്ങളിൽ.
പാവമെൻ മുത്തശ്ശിക്കറിഞ്ഞുകൂടെ
അയ്യോ മുത്തശ്ശിക്കു തെറ്റുപറ്റി
പണ്ടത്തെ പള്ളിക്കൂടങ്ങളായി
പൊതു വിദ്യാലയങ്ങൾ മാറിയല്ലോ
ലജ്ജയും ആഹ്ലാദവുമൊന്നുപോലെ
മുത്തശ്ശി തൻ വദനത്തിൽ നുരഞ്ഞു പൊന്തി
പരിസ്ഥിതിയെ പരിപാലിക്കുവാനായ്
പൈതങ്ങൾ തൻ വിജ്ഞാനം തഴയ്ക്കുമല്ലോ
പച്ച വെള്ളം പോലെ പാഴ്വസ്തുക്കളും പാഴാക്കാതെ
സൂക്ഷിച്ചിടേണമെന്നറിഞ്ഞിടേണം