20:25, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29217(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകമാകെ ഭീതിപരത്തി
കൊറോണ എന്ന സൂക്ഷ്മജീവി
ലക്ഷം ജീവൻ കവർന്നെടുത്തിട്ടി
നിയും വിടാതെ പിന്തുടരുന്നു
നിന്നെ തുരത്തുവാൻ മാർഗ്ഗമേറെ
വീഴ്ച വരുത്താതെ പാലിക്ക നാം
മുട്ടുമടക്കാതെ പേടിക്കാതെ
ജാഗ്രതയോടെ മുന്നേറിടാം
ഹസ്തദാനം വേണ്ടേ വേണ്ട
ആലിംഗനവും വേണ്ടേ വേണ്ട
കൈകൾ കൂപ്പി വണങ്ങിടാം
കൈകൾ നന്നായി കഴുകീടാം
അകലം പാലിച്ചു നടന്നിടാം
ഒത്തൊരുമയോടെ പൊരുതിടാം
പേടിയല്ല എടുത്തുചാട്ടമല്ല
ജാഗ്രതയാണ് നമുക്കാവശ്യം
അകലെനിന്നിടുമ്പോഴും
മനസ്സുകൊണ്ടടുക്ക നാം.