പേര് കേൾക്കുമ്പോൾ മൂന്നക്ഷരം രൂപമാണെൽ ഭയാനകം നാടെങ്ങും നിശ്ചലമാക്കിയല്ലോ ഇത് ലോകാവസാനത്തിലേക്കോ? അറിയില്ല..... ഇന്നെനിക്കൊന്നും അറിയില്ല ഇന്നെനിക്കൊന്നും. അമ്പലവും പള്ളിയുമില്ലെങ്കിലും ആൾക്കൂട്ടവും സദ്യയുമില്ലെങ്കിലും മനുഷ്യനായി ജീവിക്കാൻ പഠിപ്പിച്ചു നീ. തുരത്താം നാടിന്റെ മുക്തിക്കായി ഒത്തുചേരാം..... ഒറ്റമനസോടെ