ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ മഹത്ത്വം
ശുചിത്വത്തിന്റെ മഹത്ത്വം
ഒരിടത്ത് ഒരു വികൃതിയായ കുട്ടി ഉണ്ടായിരുന്നു.അവൻ മാതാപിതാക്കൾ പറഞ്ഞ കാര്യങ്ങൾ അനുസരിക്കാതെ നടക്കുകയാണ് അവന്റെ പതിവ്. മണ്ണിലും ചെളിയിലും കളിച്ച് കൈ കഴുകാതെയാണ് വന്ന് ഭക്ഷണം കഴിക്കുന്നത്. ഒരു ദിവസം അവന് പെട്ടെന്ന് വയറുവേദന വന്നു. അപ്പോൾ തന്നെ അവനെ കൂട്ടി അവന്റെ അച്ഛനും അമ്മയും ആശുപത്രിയിൽ പോയി.ഡോക്ടർ കാര്യങ്ങൾ ചോദിച്ചു.അമ്മ അവന്റെ വികൃതികളെ കുറിച്ച് ഡോക്ടറിനോട് പറഞ്ഞു. ഡോക്ടർക്ക് കാര്യങ്ങൾ മനസ്സിലായി.ചെളിയിലും മണ്ണിലും ഒക്കെ കളിച്ച് കൈ കഴുകാതെ ഭക്ഷണം കഴിച്ചതുകൊണ്ട് രോഗാണുക്കൾ ശരീരത്തിൽ കയറി വയറുവേദന വന്നതാണെന്ന് ഡോക്ടർ പറഞ്ഞു.ഡോക്ടർ മരുന്ന് നൽകുകയും ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ വൃത്തിയാക്കുന്നതിനും സോപ്പിട്ട് കഴുകുന്നതിനും ശുചിത്വം പാലിക്കുന്നതിനും പറഞ്ഞു കൊടുത്തു.കൈ കളിലേയും കാലുകളിലേയും നഖങ്ങൾ മുറിച്ച് വൃത്തിയാക്കുന്നതിന്റെയും കുളിച്ച് വുത്തിയായി നടക്കുന്നതിന്റെ യും ആവശ്യകതയും ഡോക്ടർ പറഞ്ഞു കൊടുത്തു. അവന് തെറ്റുകൾ മനസ്സിലായി അവൻ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അനുസരിക്കുകയും അവന്റെ കൂട്ടുകാർക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്തു.അങ്ങനെ അവൻ മിടുക്കനായി വളരുകയും ജീവിതത്തിൽ ശുചിത്വത്തിന്റെ മഹത്വത്തെ കുറിച്ച് മനസ്സിലാക്കുകയും ചെയ്തു.
|