ഗവ. എൽ.പി.എസ് തത്തിയൂർ അരുവിക്കര/അക്ഷരവൃക്ഷം/കിച്ചുവിന്റെ ആരോഗ്യം
കിച്ചുവിന്റെ ആരോഗ്യം
ഒരിടത് കിച്ചു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ അഞ്ചാം ക്ലാസ്സിലാണ് പഠിച്ചിരുന്നത്. അവൻ ദിവസവും പുറത്തിറങ്ങി കളിക്കുക പതിവായിരുന്നു. എന്നാൽ പരിസരം മുഴുവൻ നശിപ്പിക്കുക ആയിരുന്നു അവന്റെ ജോലി. പലരും വഴക്ക് പറയുമായിരുന്നു. എന്നാൽ കിച്ചു അതൊന്നും കേട്ട ഭാവം കാണിച്ചില്ല. നമ്മുടെ നാടും വീടും പരിസരവും എപ്പോഴും ശുചിയായിരുന്നാൽ മാത്രമേ നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ പറ്റുകയുള്ളു എന്നൊക്കെ അവന്റെ അമ്മ അവനോട് പറഞ്ഞു കൊടുക്കുമായിരുന്നു. കിച്ചു ആ സമയത്തു മാത്രം തലയാട്ടി സമ്മതിക്കും അവൻ അന്ന് വൈകുന്നേരം ഒരുപാട് പ്ലാസ്റ്റിക് കൂട്ടിയിട്ടു കത്തിച്ചു ആരുപറഞ്ഞിട്ടും അവൻ കൂട്ടാക്കിയില്ല. പിറ്റേ ദിവസം അവനു പനി, ചുമ, ശ്വാസംമുട്ട് എന്നിവ അനുഭവപെട്ടു. വൈകാതെ അവൻ കിടപ്പിലായി. ആശുപത്രിയിൽ പോയിട്ടും അവനു ഭേദമായില്ല. അവൻ വല്ലാതെ ബുദ്ധിമുട്ടി. അങ്ങനെയിരിക്കെ ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ അവന്റെ വീട്ടിൽ വന്നു. അദ്ദേഹം വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്ലാസ്റ്റിക് കത്തിക്കുന്നതിന്റ ദൂഷ്യവശങ്ങളെക്കുറിച്ചും അവനെ പറഞ്ഞുമനസ്സിലാക്കി. അവൻ മരുന്ന് കഴിച്ചു പതുക്കെ ആരോഗ്യത്തിലേക്ക് തിരിച്ചുവന്നു
|