ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

19:57, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cleetusthomas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി മലിനീകരണം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി മലിനീകരണം


ഭൂമി രൂപപ്പെട്ട് കോടിക്കണക്കിന് വർഷങ്ങൾക്കു ശേഷം ഇക്കാലയളവിൽ പരിസ്ഥിതിയ്ക്ക് ദാരുണാന്ത്യമാണ് സംഭവിക്കുന്നത്. മാലിന്യങ്ങളുടെ ഭാരം താങ്ങി വീർപ്പുമുട്ടുകയാണ് ഭൂമി. ഇതോടൊപ്പം മനുഷ്യരും പക്ഷി മൃഗാദികളും. വെള്ളത്തിലും കരയിലും വായുവിലുമെല്ലാം മലിനീകരണം വർധിച്ചു വരികയാണ്. മലിനീകരണം കാരണം നമുക്ക് പലതരം ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. തലവേദന, തളർച്ച, അലർജി, തുടങ്ങിയ പ്രശ്നങ്ങൾ പരിസ്ഥിതി മലിനീകരണം കൊണ്ടുണ്ടാകും. അന്തരീക്ഷ മലിനീകരണം കൂടുതലായാൽ ശ്വാസകോശ ക്യാൻ‍സർ പോലുള്ള രോഗങ്ങളുമുണ്ടാകും. ഭക്ഷണ മാലിന്യം ശരീത്തിൽ വിഷാംശം കൂടുതലാക്കുകയും പലതരം രോഗങ്ങൾ നമ്മെ കീഴ്പെടുത്തുകയും ചെയ്യുന്നു.

ഇന്നത്തെക്കാലത്ത് മൊബൈൽ ഫോണുകളുടെ ഉപയോഗം വർധിച്ചു വരുന്നതിനാലാണ് കേൾവിക്കുറവ് പോലുള്ള രോഗങ്ങളും ഉണ്ടാകുന്നു. ഇത്തരം മലിനീകരണങ്ങൾക്ക് നാം തന്നെ പ്രതിവിധി കണ്ടില്ലെങ്കിൽ വരും തലമുറകൾക്ക് ഉണ്ടാകാൻ പോകുന്ന രോഗ വൈകല്യങ്ങൾക്ക് നാം തന്നെയാണ് കാരണക്കാർ. ഭൂമിയെ നാം സംരക്ഷിച്ചാൽ നല്ലൊരു അമ്മയായി, തുണയായി നമ്മോടൊപ്പം എന്നുമുണ്ടാകും. തീർച്ച.

മീനാക്ഷി
3 ബി ഗവ. എൽ.പി.എസ്. പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം