അന്നെന്റെ അവധിക്കു പത്തു നാളെങ്കിലും
മുത്തശ്ശി വീട്ടിൽ ഞാൻ പോയിരുന്നു
അവിടെയും ഇവിടെയും കാഴ്ചകൾ കാണുവാൻ
എല്ലാരും ഒന്നിച്ചു പോയിരുന്നു
കൂട്ടുകാർക്കൊപ്പം കളിച്ചും ചിരിച്ചും അന്നേറെ നേരം നടന്നിരുന്നു
മുറ്റത്തും വയലിന്റെ അറ്റത്തും ആയി
അമ്മേടെ കൂടെ നടന്നിരുന്നു
ഇന്നെന്റെ അവധിക്കു ചന്തമില്ല
ആരെയും കാണാൻ കഴിയുന്നില്ല
അച്ഛനും അമ്മയും എല്ലാരും ചൊല്ലണ്
കോവിഡിൻ കാലമാ നാടിതെങ്ങും
പൂട്ടിയ കാലമാ രാജ്യമെങ്ങും
കയ്കൾ നന്നായി കഴുകിടേണം
ഒരു പിടി അകലം നാം പാലിക്കേണം .
വന്നൊരു സുദിനം അവധിക്കാലം
നമുക്ക് ചുറ്റും വന്നൊരു വില്ലൻ
അതിനെ വെല്ലാൻ ഒരു കൂട്ടം പേർ
നമുക്ക് ചുറ്റും ഉണ്ടിപ്പോൾ
ദൈവത്തിന്റെ കരങ്ങൾ ആയും
ജനതക്കുള്ളൊരു സേവകരായും
നന്മ നിറഞ്ഞ മാലാഖമാരായും
നമ്മെ താങ്ങി നിർത്തിയവർ
മുഖം മറച്ചു പിടിക്കേണം
കൈകൾ നന്നായ് കഴുകേണം
വ്യക്തിശുചിത്വം പാലിക്കേണം
ശരീര അകലം പാലിക്കേണം
അനേകം പേരുടെ ജീവനെടുത്തവനെ
ഒത്തൊരുമിച്ചു നേരിടേണം
കരുതലെങ്ങും കരുത്താക്കി
ഒത്തൊരുമിച്ചു മുന്നേറാം .
അവധിക്കാലത്തെത്തിയ വില്ലൻ
കൊറോണ എന്നൊരു വില്ലൻ
ലോകം മുഴുവൻ വൈറസിനെ
പരത്തിയ വില്ലൻ .
കയ്കൾ നന്നായ് കഴുകേണം
മുഖം മറച്ചു നടക്കേണം
അവധിക്കാലം ദുരന്ത കാലം
ആക്കിയ വില്ലൻ കൊറോണ .