19:43, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23549(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അന്നെന്റെ അവധിക്കു പത്തു നാളെങ്കിലും
മുത്തശ്ശി വീട്ടിൽ ഞാൻ പോയിരുന്നു
അവിടെയും ഇവിടെയും കാഴ്ചകൾ കാണുവാൻ
എല്ലാരും ഒന്നിച്ചു പോയിരുന്നു
കൂട്ടുകാർക്കൊപ്പം കളിച്ചും ചിരിച്ചും അന്നേറെ നേരം നടന്നിരുന്നു
മുറ്റത്തും വയലിന്റെ അറ്റത്തും ആയി
അമ്മേടെ കൂടെ നടന്നിരുന്നു
ഇന്നെന്റെ അവധിക്കു ചന്തമില്ല
ആരെയും കാണാൻ കഴിയുന്നില്ല
അച്ഛനും അമ്മയും എല്ലാരും ചൊല്ലണ്
കോവിഡിൻ കാലമാ നാടിതെങ്ങും
പൂട്ടിയ കാലമാ രാജ്യമെങ്ങും
കയ്കൾ നന്നായി കഴുകിടേണം
ഒരു പിടി അകലം നാം പാലിക്കേണം .