അരുതരുത് കൂട്ടരേ ഭയമരുത് കൂട്ടരേ കോവിഡിനെ ഭയക്കരുത് കൂട്ടരേ അകലണം അകലണം ഇന്നു നാം അകലണം നല്ല നാളേക്കു വേണ്ടി ഇന്നു നാം അകലണം കൂട്ടരേ കഴുകണം കഴുകണം കൈയുകൾ കഴുകണം നന്നായ് കഴുകണം കൂട്ടരേ കേൾക്കണം കേൾക്കണം ആരോഗ്യപാലകരുടെ വാക്കുകൾ നാം കേട്ടിടേണം അരുതരുത് കൂട്ടരേ ഭയമരുത് കൂട്ടരേ കോവിഡിനെ ഭയക്കരുത് കൂട്ടരേ കുറയ്ക്കരുത് കുറയ്ക്കരുത് കരുതൽ നാം കുറയ്ക്കരുത് ജലദോഷമോ പനിയോ ചുമയോ വന്നാൽ അരുതരുത് സ്വയംചികിത്സ അരുതരുത് കൂട്ടരേ ധരിയ്ക്കണം ധരിയ്ക്കണം മുഖാവരണം ധരിയ്ക്കണം നാടിൻ നൻമയ്ക്കായ് മുഖാവരണം ധരിയ്ക്കണം കൂട്ടരേ അരുതരുത് കൂട്ടരേ മറക്കരുത് കൂട്ടരേ ഈ ശീലങ്ങളൊന്നും മറക്കരുത് കൂട്ടരേ