18:54, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അകന്നിരിക്കൂ..... <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകന്നിരിക്കാം തത്ക്കാലം
അടുത്തിരിക്കാം പിന്നീട്
കൊറോണയെന്ന രോഗത്തെ
അകന്നിരുന്ന് ചെറുത്തീടാം.
കൈകൾ നന്നായി കഴുകീടാം
ജാഗ്രതയോടെ നിന്നീടാം
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്ന് കളിച്ചീടാം
സമൂഹ വ്യാപനം ഒഴിവാക്കി
കൊറോണയെ നമുക്കോടിക്കാം
ലോക് ഡൗൺ കാലം എന്നെന്നും
ഒരോർമ്മക്കാലമായി മാറീടും.