18:16, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43068(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
പ്രകൃതി മരിക്കുന്ന ഓരോ
വേളയിലും തിരിച്ചറിവുകൾ
ഉണ്ടാകണം മനുജന്
സ്വാർത്ഥതയിൽ എല്ലാം മറന്നു നിന്നെ
അശുദ്ധമാക്കുന്നു മനുജർ
പ്രകൃതി മരിക്കുന്ന ഓരോ
വേളയിലും തിരിച്ചറിവുകൾ
ഉണ്ടാകണം മനുഷ്യർക്ക്
നാം വെട്ടിമാറ്റിയ മരങ്ങൾക്ക് പകരം
കൊച്ചു തൈകൾ നട്ടീടേണം
മലിനമാക്കിയ ഓരോ തുള്ളിയും നാം
തന്നെ ശുദ്ധിയാക്കീടേണം
ഇനിയാരു നല്ലാരു
പ്രകൃതിക്കായി എന്നുമെന്നും
നന്നായി ജീവിച്ചീടേണം.
ഉഷസ്സ് ഉണരും നേരം
പ്രകൃതി എത്ര സുന്ദരമാം
വിരിഞ്ഞു നിൽപ്പൂ
മലയും കാടും പുഴയും പൂക്കളും
പക്ഷികളും അങ്ങനെയങ്ങനെ എത്ര സുന്ദരമായി
ഇനിയുമെത്ര നാൾ നീ സുന്ദരമായ് വിരിഞ്ഞു
നിൽക്കുമെന്നറിയില്ല മനുഷ്യകരങ്ങൾ
തീർത്ത മുറിപ്പാടുകൾ അത്രമേൽ
നിൻ സൗന്ദര്യം വികൃതമാക്കി
മൺവാസന അറിയില്ല
നിൻെറ പച്ചപ്പിനെ അറിയില്ല
വെട്ടി നിരത്തുന്നു നിൻ ശിഖരങ്ങളത്രയും
ആഴത്തിൽ നിൻ മാറ്
പിളർക്കുന്നു യന്ത്രങ്ങളും
നല്ലതല്ലാത്തതെല്ലാം കഴിച്ച് മനുഷ്യർ
വിസർജ്ജിക്കുന്നു മാലിന്യങ്ങൾ