അകലം വേണം മനുഷ്യർക്കിടയിൽ
സമൂഹവ്യാപനം തടയേണം
വീട്ടിലിരിക്കാം നന്മയ്ക്കായി
നാടിൻ വീടിൻ നന്മക്കായി
കോറോണക്കെതിരെ പോരാടാൻ
വ്യക്തി ശുചിത്വം പാലിക്കേണം
കൈകൾ നന്നായി ശുചിയാക്കേണം
പുറത്തു പോകാൻ മാസ്ക് വേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മൂക്കും വായും മറച്ചീടേണം
വെറുതെ സമയം കളഞ്ഞിടേണ്ട
പരിസരം നന്നായി ശുചിയാക്കാം
തൈകൾ നട്ടു പിടിപ്പിക്കാം
രോഗം നമുക്ക് പ്രതിരോധിക്കാം
നല്ല ഭക്ഷണം കഴിച്ചീടാം .
നല്ല നാളേക്കായ് പ്രാർത്ഥിക്കാം