18:06, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42030(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നമ്മുടെശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പണ്ട് ആരോ പറഞ്ഞിരുന്നത്രേ.....
നിൻ കൈ കഴുകാതുണ്ണരുതുണ്ണീ....
നീ കുളിക്കാതുറങ്ങരുതുണ്ണീ...
നിൻ വീട് നിൻ നാട് നിൻ കൈകളിൽ
കേളികൊട്ടി ചിലങ്കയോധി ചുവടുവെച്ച്
താളംകൊട്ടി മഹിമതൻ മാറാപ്പ് പേറുമാ
മലയാള തനിമയേ മറക്കാരുതൊരിക്കലും
നിൻ കുലം നിൻ ഗുണം നിൻ കൈകളിൽ.
ചുണ്ടിലെ ചുവപ്പിന് വർണ്ണപ്പകിട്ടേകും
മുന്നേ ഓർക്കുക, നീ നിൻ ശുചിത്വവും.
അറബി നാട്ടിലെ സുഗന്ധമേറി നടക്കുമെൻ
സോദരീ ഓർക്കുക നീ നിൻ ശുചിത്വവും.
മറക്കരുതോമലേ... മറക്കരുത് ഒരിക്കലും..
മാമല നാട്ടിലെ ഭംഗിയേയും...