17:56, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42030(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്മയാംഭൂമി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാം ഭൂമിക്കു കാവലാവാൻ
നമ്മളല്ലാതെ മറ്റാരുമില്ല
മലയില്ല മരമില്ല
കിളികളില്ല
മഴയില്ല പുഴയില്ല
പൂക്കളില്ല
മരുഭൂമിയാം മലനാട്ടിലിപ്പോൾ മലകളായ് പൊങ്ങുന്നു
മാലിന്യങ്ങൾ
മക്കൾക്കുവേണ്ടി നാം
കാത്തുവച്ച മണ്ണൊക്കെ വിറ്റു വിഷം കലർത്തി വെള്ളം വിഷം,പുക
വായു വിഷം, കടലും
വിഷമയമാക്കി നമ്മൾ
ഒരു തുള്ളി വെള്ളമില്ലാത്തകാലം
അരുമയാം മക്കളെ
കാത്തിരിപ്പൂ
നേരമില്ലൊട്ടുമേ നേരമില്ല
ജീവന്റെ നന്മയെ വീണ്ടെടുക്കാൻ അതിനുള്ള
പടയൊരുക്കത്തിനിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]