എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ഓസോൺ ശോഷണം

17:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SR. SHIJIMOL SEBASTIAN (സംവാദം | സംഭാവനകൾ) (്ിുപരക)
ഓസോൺ ശോഷണം

പ്രകൃതിയും മനുഷ്യനും ഈശ്വരചെെതന്യവും സമ്മേളിക്കുന്നിടത്താണ് ജീവിതം മംഗളപൂർണ്ണമായി തീരുക എന്ന് ഭാരതീയദർശനങ്ങൾ നമ്മെ പഠിപ്പിക്കുന്നു.എന്നാൽ ഇന്ന് പരിസ്ഥിതിയുമായുള്ള പരസ്പരബന്ധം നഷ്ടമാകുകയും വ്യവസായവും വികസനവും സ്വാർത്ഥത നിറഞ്ഞ ആസൂത്രണത്തിലെ കുഴപ്പങ്ങളും കൊണ്ട് മനുഷ്യൻ പ്രകൃതിയെ ഇല്ലാതാക്കുകയും ചെയ്യുന്നു. ആകാശവും ഭൂമിയും സമുദ്രവും എല്ലാം മനുഷ്യനിങ്ങനെ മലിനമാക്കിയിട്ടുണ്ടുതാനും. ഇന്ന് നാം വളരെയധികം ചർച്ച ചെയ്യുന്ന വിഷയമാണ് ഒാസോൺപാളിയിലെ ശോഷണം എന്നത്. മനുഷ്യന്റെ ഭുമിയിലെ നിലനിൽപ്പിനെതന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ് ഇത്.

              ഭുമിയെ ഒരു പുതപ്പ് പോലെ സംരക്ഷിക്കുന്ന വായുവിന്റെ  പാളിയാണ്  ഒാസോൺപാളി. കാലാവസ്തപ്രതിഭാസങ്ങളും മറ്റും ഉണ്ടാകുന്ന ട്രോപ്പോസ്ഫിയറിന് മുകളിലുള്ള സ്ട്രാറ്റോസ്ഫിയറിലുള്ള ഈ ഭാഗം മനുഷ്യനും മറ്റ് ജന്തുജാലങ്ങൾക്കും ഹാനികരമായ അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നും സംരക്ഷിക്കുന്നു .

കാരണങ്ങൾ ഓസോണിനെ വിഘടിപ്പിക്കുന്ന ഒട്ടേറെ രാസവസ്തുക്കൾ ഭൂമിയിൽ ഉത്പാദിപ്പിക്കുകയും, അവ അന്തരീക്ഷത്തിൽ വ്യാപിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ കാരണം. ഫ്രിഡ്ജിലും എയർകണ്ടീഷനുകളിൽ ഉപയോഗിക്കുന്ന ക്ലോറോഫ് ളൂറോ കാർബൺ (സി.എഫ്.സി) ഓസോണിന് ഭീഷണിയാകുന്ന പ്രധാന രാസവസ്തുവാണ്. അതോടെപ്പം നൈട്രിക് ഓക്‌സയ്ഡ്, നൈട്രസ് ഓക്‌സയ്ഡ്, ആറ്റമിക് ക്ലോറിൻ എന്നിവയും ഓസോണിനെ വൻതോതിൽ നശിപ്പിക്കുന്ന രാസവസ്തുക്കളാണ്.

വെല്ലുവിളികൾ ഈ സംരക്ഷണകവചത്തിന് ഇന്ന് കനം കുറയുന്നുവെന്ന് ശാസ്ത്രലോകം പറയുന്നു. ഓസോൺ പാളിയിൽ തുള വീഴുന്നുവെന്നാണ് ഇതിന് പറയുക. ഇവ നിരവധി പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കുന്നു. അഞ്ചാംപനി, കുഷ്ഠം, ക്ഷയം എന്നീ രോഗങ്ങളുടെ തലപൊക്കൽ, കാലാവസ്ഥവ്യത്യാനം, ജനിതകവെെകല്യം, വന്ധ്യത, ത്വക്ക് രോഗങ്ങൾ, കാൻസർ പോലുള്ള രോഗങ്ങൾക്ക് സാധ്യത, രോഗങ്ങൾ പെട്ടന്നു പകരുന്ന സാഹചര്യം എന്നിങ്ങനെയുള്ള ഗുരുതരപ്രശ്നങ്ങളാണ് ഇവ വരുത്തി വയ്ക്കുന്നത്.

പരിഹാരമാർഗ്ഗങ്ങൾ വനവൽക്കരണം പ്രോത്സാഹിപ്പിക്കുക, കഴിയും വിധം പൊതുവാഹനങ്ങൾ ഉപയോഗിക്കാൻ‍ശ്രമിക്കുക , പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഇ വേസ്റ്റ് മാലിന്യങ്ങളും മറ്റും കത്തിക്കാതിരിക്കുക, ഏതൊരു പദ്ധതിയിലും പ്രകൃതിയെ കൂടി പരിഗണിക്കുക എന്നിവയാണ് നമുക്ക് ചെയ്യുവാൻ കഴിയുന്ന പരിഹാരങ്ങൾ.

പ്രിയ കൂട്ടുകാരെ , നമുക്കുണരേണ്ട സമയമായികഴിഞ്ഞിരിക്കുന്നു. നമ്മുടെ ഓരോ ചുവടിലും പ്രകൃതിയെ ഓർ‍ക്കാം. ചിന്തിച്ച് മുന്നേറുക എന്ന മഹത്ത് വാക്യം നമുക്ക് പാലിക്കാം. നാടിന്റെ ഭാവി സുന്ദരവും ശോഭനവും ആകട്ടെ......

ഹൃദ്യ ജിജോ
9 A എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം