17:44, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42015(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലത്തെ കണിക്കൊന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിഷുദിനത്തിൻ പുണ്യദർശനത്തിനായി
കർണ്ണികാരമേ നിൻ പൂക്കളെല്ലാം
വിഷുത്തലേന്നിറുത്തു തീർക്കാനെത്തുമെല്ലാരും
വിഷുക്കണി കണ്ടുണർന്ന് ദർശനപുണ്യം നേടി
ആ കൊന്നമരത്തിലേക്കെൻ കണ്ണെത്തുമ്പോൾ
ശുഷ്ക്കമായ ഇലകൾ മാത്രമേന്തി നിൽക്കുന്ന
നിൻ ശോകഭാവം കണ്ടെൻ മനം വിതുമ്പാറുണ്ടെന്നും
ഈ മഹാമാരിതൻ ദോഷകാലമാം ദിനങ്ങളിൽ
നാടെങ്ങും പൂത്തുലഞ്ഞു കർണികാരമേ നീ
ആ മഹാമാരിതൻ ഞെട്ടലിൽ ലോകമെല്ലാം വിറങ്ങലിക്കവേ
കർണികാരമേ നിൻ പൂക്കളിറുക്കുവാൻ
എത്തിയില്ലാരുമേ ഈ വിഷുത്തലേന്ന്
ഈ മേടമാസത്തിൻ വിഷുപ്പുലരിയിൽ മാത്രം
ഞാൻ നിൻ സ്വർണ്ണസൗന്ദര്യം
പൂർണമായ് ദർശിച്ചു പുണ്യം നേടി
കർണ്ണികാരമേ നീയുമാ പുണ്യം നേടി..