എസ്.ആർ.വി.യു.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം/അവൾ കാത്തിരിക്കുകയാണ്
അവൾ കാത്തിരിക്കുകയാണ്
നേരം പുലർന്നു. അമ്മു എഴുന്നേറ്റു കുളിച്ചു യൂണിഫോമിട്ടു .അമ്മെ എന്റെ സ്കൂൾ വണ്ടി വരാറായോ? എന്താ അമ്മു നീ പറയുന്നത് ഇന്നുമുതൽ കുറച്ച് നാളേക്ക് സ്കൂൾ ഇല്ല. നമുക്ക് ലോക്ക്ഡൗണ് പറഞ്ഞിരിക്കുകയല്ലേ. എന്ത് ? ലോക്ക്ഡൗണോ ? അതെന്താ അമ്മെ , അതിനെന്താ സ്കൂൾ അടക്കുന്നത്? അവൾക്ക് സംശയങ്ങൾ പലതായി അമ്മുവിന് ഉത്തരങ്ങൾ നൽകാനായി അമ്മുവും അമ്മയും കൂടി ഇറയത്തിരുന്നു. അമ്മു നമ്മുടെ നാട്ടിൽ വലിയ വൈറസ് രോഗം പടർന്നിരിക്കുന്നു. അത് പെട്ടെന്ന് ആളുകളിലേക്ക് പകരും. അത് പെട്ടെന്ന് പടർന്ന് പിടിക്കാതെയിരിക്കാനാണ് ലോക്കൽടൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായാണ് സ്കൂളുകൾ അടച്ചത് . ഇത് കേട്ടപ്പോൾ അമ്മുവിന് കാര്യം മനസ്സിലായി. കൂടുതൽ ചോദ്യങ്ങൾ വന്നപ്പോൾ അമ്മുവിന് അമ്മ വാർത്ത വെച്ചുകൊടുത്തു കുറച്ചൊക്കെ കണ്ടു. പിന്നെ അമ്മു പുറത്തിറങ്ങി ചേച്ചിയുമൊത്ത് കളിതുടങ്ങി.
|