വടക്കു കിഴക്ക് ഒരു നാടുണ്ട്,
ചൈന എന്നൊരു ദേശമുണ്ട്,
അവിടെ നിന്നൊരു വിരുന്നുകാരൻ
ഇന്ത്യയിലെത്തി, പലനാട്ടിലുമെത്തി
അത് നോവൽ കൊറോണ,
അപകടകാരി വൈറസ് കൊറോണ.
വ്യകതി ശുചിത്വം ശീലിക്കുക നാം,
ഒരു കൈ അകലം പാലിക്കുക നാം,
സോപ്പാൽ കൈകൾ കഴുകീടുക നാം,
മാസ്‌ക്കും ഗ്ലൗസും ധരിച്ചീടുക നാം,
വീടിനുള്ളിൽ ഇരുന്നീടുക നാം,
നിയമപാലകരെ അനുസരിക്കുക നാം,
ആരോഗ്യപ്രവർത്തകരെ വന്ദിച്ചിടുക നാം,
ഒരുമിച്ചൊന്നായ് നിന്നു പൊരുതാം
ഭീകരാനാമീ വൈറസ് കോറോണയെ !!