എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി സൗഹൃദപരമായ ഒരു ജീവിതരീതിയാണ് നമ്മൾ പാലിക്കേണ്ടതാണ്.മനുഷ്യരുടെ തെറ്റായ ഇടപെടലുകൾ കാരണം ഇപ്പോൾ നാം ധാരാളം പരിസ്ഥിതി
പ്രശ്നങ്ങൾ നേരിടുന്നു.കൂടുതൽ സുഖസൗകര്യങ്ങൾക്കും ആർഭാടങ്ങൾക്കും വേണ്ടി മാത്രമാണ് മനുഷ്യൻ പ്രകൃതിയെ ദുരുപയോഗിക്കുന്നത്.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തന്റെ ജീവനുതന്നെ വെല്ലുവിളിയാണെന്ന കാര്യം അവൻ മറന്നു പോകുന്നു ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം കുന്നുകൾ,മലകൾ,പുഴകൾ,നയലേലകൾ എന്നിവ അവന്റെ സംസ്കാരത്തിന്റെ ഭാഗമാണ്.എന്നാൽ പ്ലാസ്റ്റിക്കു് പോലുള്ള വസ്തുക്കളുടെ അമിതോപയോഗം പരിസ്തിതിയുടെ സ്വാഭാവികമായ നിലനിൽപ്പിന്റെ താളം തെറ്റിക്കുന്നു.നാം ജീവിക്കുന്ന ചുറ്റുപാടിന്റെ ശുചിത്വം,സംരക്ഷണം ഇവ നമ്മുടെ ഉത്തരവാദിത്വമാണ്.നമ്മുടെ ജീവനും ജീവിതവും നമ്മുടെ ചുറ്റുപാടുകളെ ആശ്രയിച്ചിരിക്കുന്നതിനാൽ അവയുടെ ശരിയായ നിലനിൽപിനെ ആശ്രയിച്ചിരിക്കുന്നു നമ്മുടെ ജീവനും ജീവിതവും |