ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
അടച്ചിരിക്കാം അകത്തിരിക്കാ- മകന്നിരിക്കാം മാളോരെ... അജയ്യനല്ല; കൊറോണയെ നാം തുരത്തിടാമിനി മാളോരെ.... ശ്വസിക്കുവാനുഛസിക്കുവാൻ മാസ്ക്ക് ധരിക്കാം മാളോരെ.... ഇടയ്ക്കിടെ സാനിടൈസറിനാൽ കൈകൾ കഴുകാം മാളോരെ..... പുറത്തിറങ്ങി; ലക്ഷ്മണരേഖ മുറിച്ചിടല്ലേ മാളോരെ... ഇടക്കൊരല്പമലംഭാവത്താൽ പൊലിച്ചിടല്ലേ ജീവനുകൾ..... വിചിത്രമാമി യുദ്ധത്തിൽ പട നയിച്ചിടല്ലേ വീഥികളിൽ കരുത്തനാണീ അദൃശ്യ ശത്രു ഒളിച്ചിരുന്നാൽ വിജയിക്കും...... ഒന്നിച്ചൊന്നായ് പോരിന് ചെന്നാൽ ഒറ്റയടിക്ക് നിരപ്പാക്കും ഒറ്റക്കൊറ്റയ്ക്കാവതു ചെയ്താ- ലുറ്റവർ പുലരും മാളോരെ..... ചങ്ങല തീർത്തു, കോട്ടകൾ കെട്ടി ബന്ധിച്ചീടാൻ നോക്കല്ലെ; ചങ്ങല പൊട്ടിച്ചെറിയുക വേണ– മമാന്തം വേണ്ട മാളോരെ..... എന്തൊരു വേകമിതെന്തൊരു ബഹളം തെല്ലിട നിൽക്കൂ മാളോരെ..... നിങ്ങൾ പരത്തിയ പാെടി പടലങ്ങൾ കാഴ്ച മറച്ചൂ മാളോരെ..... നമ്മൾക്കായി തിരിയും ലോകം നിശ്ഛലമാകാതാകണമെങ്കിൽ നിശ്ചയമായും നിന്നോടൊത്തിനി നിൽക്കുക നേടുക നവലോകം....