ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/അക്ഷരവൃക്ഷം/കരുതലോടെ....

കരുതലോടെ....

വൻ വിപത്തിനെ തടുത്തു
നിർത്തുവാനുണർന്നിടാം...
വൻമതിൽ താണ്ടിയാകോട്ടകൾ
തച്ചുടച്ചീമണ്ണിലും വന്നവൻ
മരണനൃത്തമാടുവാൻ.
കോവി‍ഡിൻ താണ്ഡവത്തിൽ
ഭീതി വേണ്ട, നേരിടാം
ഈ മഹാമാരിയെ തടഞ്ഞി‍ടാം
നമുക്കൊത്തു ചേർന്നു നിന്നിടാം.
ശുചിത്വമാണാദ്യമാർഗ
മെന്ന പാഠമോർക്ക നാം.
സോപ്പു കൊണ്ടു കൈ കഴുകൽ
ശീലമാക്ക വേണ
മീ വിരലുകൾക്കിട പോലും
വൃത്തിയാക്കിവയ്ക്കണം.
കൈകൾ തമ്മിൽ ചേർത്തിടാതെ
കരളു തമ്മിൽ കോർത്തിടാം
ഉടലു കൊണ്ടകന്നു നാം
ഉയിരു കൊണ്ടടുത്തിടാം
നാളെയൊത്തു പുഞ്ചിരിക്കാൻ
ഇന്നു മാറി നിന്നിടാം
കരുതി നാം നയിച്ചിടും
പൊരുതി നാം ജയിച്ചിടും

ആര്യ.ആർ.എൽ.
9 E ഗവ.ഹയർ സെക്കന്ററി സ്കൂൾ, ഭൂതക്കുളം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത