അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി/അക്ഷരവൃക്ഷം/കൂട്ടുകൂടാം

കൂട്ടുകൂടാം

നാ ടെങ്ങുമാർത്തലയ്ക്കുന്ന മഹാമാരി-
വീടെങ്ങുമെത്താതെ കാത്തിടേണം.
വേണ്ട നമുക്കിപ്പോളാഘോഷങ്ങൾ,
വേണ്ട നമുക്കിപ്പോഴൊത്തുചേരൽ.
ഓർമ്മയിലുള്ളയീ സൗഹൃദമൊരുനാളും
ഓർമ്മയിൽനനയുന്ന
നോവാകാതീടുവാൻ,
അല്പമകർന്നു നമുക്കിരിക്കാം;
അല്പകാലംകൂടി സഹിച്ചിരിക്കാം.
അകലെയാകുന്നതു നമ്മൾമാത്രം,
അരികിലാണോർമ്മതൻ സൗഹൃദങ്ങൾ.
നാളെയീനാടിന്റെ ജീവൻതുടിക്കുവാൻ,
നാമെങ്ങുംകാക്കണം പുതിയശീലങ്ങൾ.
ഇനിയുള്ളനാളുകളൊക്കെയും മാനവർ-‍
കനിവുള്ള ദൈവത്തെയോർത്തിടുമ്പോൾ,
കൂടെക്കരുതണമോരോനിമിഷവും,
കൂടെനടത്തണമോരോചുവടിലും,
ശുചിത്വമെന്നോരു മഹത്തായശക്തിയെ
ശുചിത്വത്തിലുണരട്ടെയോരോപുലരിയും.
നമ്മുടെ സൗഹൃദതണലിലെന്നും,
നിഴൽപോലെയവനെയും കൂടെകൂട്ടാം.
-അനുലാൽ.

അനുലാൽ എൽ
8J അമ്യത ഏച്ച് എസ് എസ് പാരിപ്പള്ളി ,കൊല്ലം ,ചാത്തന്നൂർ .
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത