മഴയായി പെയ്യുവാൻ കുയിലായി പാടുവാൻ മയിലായി ആടുവാൻ പുഴയായി ഒഴുകുവാൻ ആശ ഉദിക്കുന്നു മനതാരിൽ അറിയും വാക്കുകൾ പറയും മൊഴികളും തെളിയും ഭാവനയും പുത്തൻ ചിന്തകളും മഷി പകർന്നെഴുതുവാൻ മോഹം ഉദിക്കുന്നു പ്രണയത്തിൻ നോവുകൾ ഹൃദയത്തിൻ വേദനയും വിടരും പുഞ്ചിരിയും ഉണരും സന്തോഷവും കരയും കണ്ണുകളും സ്വപ്നത്തിൻ ചിറകുകളും. ഓർമ്മിക്കുവാൻ ഓർമ്മകൾ ഏറെ നിറയുന്നു. പറയൂ പ്രിയതോഴിമാരേ നാളെ നമ്മൾ കാണുമോ വീണ്ടും ഒരുനാൾ നന്മ തന്ന ഈ വിദ്യാലയ മുറ്റത്ത്.