ശുചിയാക്കാം വീടുകൾ നമുക്ക്
പാലിക്കാം വ്യക്തി ശുചിത്വം,
അകറ്റി നിർത്താം രോഗാണുവിനെ
കൈകാലുകൾ ശുചിയാക്കാം.
ചുറ്റിലുമുള്ള വസ്തുക്കളെ
നാം വൃത്തിയാക്കി വച്ചീടേണം,
മാറ്റങ്ങൾ സൃഷ്ടിക്കാൻ മാറേണ്ടവർ
നാമല്ലോ, മാറേണ്ടവർ നാമല്ലോ.
മാനസതാരിൽ നിറയും നന്മ
സത് ശീലങ്ങളായ് തീർന്നെങ്കിൽ,
പകർച്ചവ്യാധികളെ നീക്കി നിർത്താം
ആരോഗ്യം പരിപാലിക്കാം,ആരോഗ്യം പരിപാലിക്കാം .
അധ്വാനത്തിൻ മഹത്വം പേറും
മാനുഷരേ കൂട്ടം കൂടാൻ പോവല്ലേ ,
രോഗക്കാലം കഴിയട്ടെ
മാറാവ്യാധികൾ മാറീടട്ടെ, മാറാവ്യാധികൾ മാറീടട്ടേ.
പകർച്ചവ്യാധിയെ അകറ്റിനിർത്താൻ
അകലാം നമുക്ക് നിശ്ചിത കാലം,
തയ്യാറായാൽ രോഗാണുവിനെ മാറ്റിനിർത്തി
തിരിച്ചുപിടിക്കാം ആരോഗ്യം.
മാനവരാശിയെ കട്ട് മുടിക്കാനെത്തി
കൊറോണ പോലെ മാരകമായവ,
രക്ഷിച്ചീടാം നമുക്ക് നമ്മെ
വ്യക്തി ശുചിത്വം പാലിക്കാം.
നേരിടും നാം നേരിടും
ചെറുത്തീടും ഈ കേരളം,
ലോകനന്മയ്ക്കായി നമ്മൾ
മാനുഷർ തന്നെയിറങ്ങേണം.