ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/രിസര ശുചിത്വം കുട്ടികളിൽ

16:12, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


പരിസര ശുചിത്വം കുട്ടികളിൽ

വൃത്തി എന്ന ശീലം കുട്ടികൾ ജിവിതത്തിൽ പകർത്തേണ്ടത് വീട്ടിൽ നിന്നു തന്നെയാണ്. അതിനുള്ള സാഹചര്യങ്ങൾ നാം അവർക്ക് ഒരുക്കി കൊടുക്കണം. ആഴ്ചയിൽ ഒരു ദിവസം വീട് മുഴുവൻ വൃത്തിയാക്കുക. ഷെൽഫുകൾ തുടയ്ക്കുക,മാറാല തട്ടുക അങ്ങനെയെല്ലാം നമ്മൾ തന്നെ ഇത് ചെയ്യണം. ഒപ്പം അവരെക്കൂടി പങ്കാളിയാക്കണം. പൂർത്തിയായ ശേഷം ആ ഭംഗി ആസ്വദിക്കണം. തുടച്ച് വൃത്തിയാക്കിയ തറയിൽ കിടന്ന് പുസ്തകം വായിക്കണം,ടി.വി കാണണം.ഓരോ ജോലി കഴിയുമ്പോഴും അതിന്റെ തൃപ്തി എങ്ങനെ ആസ്വദിക്കണമെന്ന് കുട്ടികളെ പഠിപ്പിക്കണം. മേൽപ്പറഞ്ഞ ജോലികളെല്ലാം ജോലിക്കാരെക്കൊണ്ടു ചെയ്യിച്ചാൽ ഈ അനുഭവങ്ങൾ കുട്ടിക്കു കിട്ടുമോ? ഇനി സ്കൂളിലെ ക്ലാസ്സ് മുറികൾ കുട്ടികൾ തന്നെ വൃത്തിയാക്കണം. എനിക്ക് തോന്നുന്നത് പൊതുവിദ്യാലയത്തിലെ കുട്ടികൾക്കു മാത്രമേ അതിനവസരം ലഭിക്കുന്നുള്ളൂ എന്നതാണ്. വലിയ സ്കൂളുകളിൽ കുട്ടികൾ ക്ലാസ് റൂമുകൾ വൃത്തികേടാക്കിയാൽ മാത്രം മതി വൃത്തിയാക്കാൻ പരിചാരകരുണ്ട്.സ്വയം പരിസരം വൃത്തിയാക്കുമ്പോഴേ വൃത്തികേടാക്കാതെ സൂക്ഷിക്കാനുള്ള മനോഭാവം കുട്ടികളിൽ ഉണ്ടാകൂ. ഒരിക്കൽ സഞ്ചാരം പരിപാടിയിൽ തായ്ലൻഡിലെ കുട്ടികൾ ചൂലുമായി സ്കൂളിൽ പോകുന്നതു കണ്ടു. വൃത്തികേടുകൾ കുട്ടികൾ കാണണം. അത് വൃത്തിയാക്കുമ്പോഴുണ്ടാകുന്ന സന്തോഷം അനുഭവിക്കണം. അല്ലാത്ത പക്ഷം വാർദ്ധക്യമായി വൃത്തിയില്ലാതെ കിടക്കുന്ന രക്ഷിതാക്കളെ തൊടാനും ശുശ്രൂഷിക്കാനും ഒക്കെ അവർ.അറയ്ക്കും. അല്ലെങ്കിൽ വൃത്തിയാക്കുന്നതിനായി അവർ അവരെ തൊഴിലാളികളെ ഏൽപ്പിച്ചെന്നിരിക്കും.


ശ്രീലക്ഷ്മി.എൻ.പി
6A ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം