ലോകരാജ്യങ്ങളെ നടുക്കി വിറപ്പിച്ചു രൂപം കൊണ്ടൊരു മഹാമാരി കാറ്റിനെക്കാൾ വേഗത്തിൽപടർന്ന് പിടിച്ചൂ ആ മരണവൈറസ് ജാതി-മത-സമ്പന്ന ഭേദമില്ലാതെ മാനവരാശിയെ കാർന്നു തിന്നൂ ഭയം പൂണ്ട് വിറച്ചു നടുങ്ങീ സ്തബ്ധരായ് നിന്നു ലോകജനത മരണസംഖ്യയോ നിയന്ത്രണാതീതം രോഗപ്പകർച്ചയോ നിയന്ത്രണാതീതം അകലത്തു നിർത്തുന്നു നാം രക്തബന്ധത്തെയും സ്നേഹവായ്പുകളെയും നാം മാറ്റി നിറുത്തി. കാതോർത്തു നിന്നു ആരോഗ്യപ്രവർത്തകർ തൻ മൊഴികൾ അതിജീവനത്തിൻ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാൽ ലോകനന്മയായ് വരും നമുക്ക് നാളേക്കായ് ഈ ഭൂമിക്കായ് കരുതാം കേഴുന്നൂ ഭൂമാതാവ് തൻ മക്കളിൻ ദുരവസ്ഥയോർത്ത് പ്രാർത്ഥിക്കുന്നു അതിജീവനത്തിനായ് ഒന്നിനും സമയമില്ലാത്തോരു മാനവൻ ഇന്ന് സമയം നീക്കാൻ ശ്രമപ്പെടുന്നു. തൻ താണ്ഡവമാടി കൊറോണയെത്തി കേരളക്കരയിലും എന്നാൽ പരാജയപ്പെടും ഈമണ്ണിൽ സുനിശ്ചിതം പ്രളയവും നിപ്പയും തളർത്താത്ത തകർക്കാത്ത കേരളം ജാഗ്രതയാൽ തകർക്കുമീ കൊറോണയെ. ഈ വിജയപ്പോരാട്ടത്തിലും നീറിടുന്നെൻ മനം കൊറോണയിൻ കരാളമാം കൈകളാൽ ജീവൻ പൊലിഞ്ഞ ആയിരങ്ങളെയോർത്ത്.