15:53, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42030(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= <big> <big>പ്രതിരോധിക്കാം നമുക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടിനെ ഒന്നായ് വിഴുങ്ങിയ കൊറോണ എന്ന രോഗത്തെക്കുറിച്ചാണ് ഇന്ന് എല്ലായിടത്തും എല്ലാവരും ചർച്ച ചെയ്യുന്നത്. T V യിലും പത്രങ്ങളിലും ഈ രോഗത്തെക്കുറിച്ചുള്ള വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും അടച്ചിട്ടുകൊണ്ട് ജനങ്ങൾ നിരത്തിലിറങ്ങാതെ വീട്ടിലിരുന്ന് കൊണ്ട് ഈ രോഗത്തെ പോരാടുന്നു. അതുകൊണ്ടുമാത്രം കാര്യമില്ല.
വ്യക്തിശുചിത്വവും നാം പാലിക്കണം. സോപ്പുപയോഗിച്ച് ഇടയ്ക്കിടെ നന്നായി കൈകൾ കഴുകണം. ചുമ, ജലദോഷം എന്നിവ ഉള്ള രോഗികൾ അകലം പാലിക്കണം എന്ന ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം നാം പാലിക്കുകയും വേണം. വ്യക്തിശുചിത്വം മാത്രമല്ല, പരിസരശുചിത്വവും അതിനോടൊപ്പം പാലിക്കണം. അങ്ങനെ നമുക്കൊന്നിച്ച് ഈ മഹാമാരിയെ പ്രതിരോധിക്കാം.