വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/കോവിഡ് കാലാത്തെ വ്യക്തി ശുചിത്വം

15:49, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് കാലാത്തെ വ്യക്തി ശുച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് കാലാത്തെ വ്യക്തി ശുചിത്വം

കേരളത്തെ ഞെട്ടിച്ച ഒരു വൈറസാണ് കൊറോണ അഥവ കോവിഡ് 19. 2019 ഡിസംബർ 31 -നാണ് ആദ്യമായി കോവിഡ് 19 സ്ഥിരീകരിക്കുന്നത്. രോഗവ്യാപനം തടയാനായി കേരള സർക്കാർ ഒരു പാട് നീക്കങ്ങൾ നടത്തിയിട്ടുണ്ട്. അത് നമ്മൾ പാലിക്കേണ്ടതാണ്. ആദ്യം 21 ദിവസമായിരുന്ന ലോക്ക് ഡൗൺ 17 ദിവസം കൂടി നീട്ടിയത് നമ്മുടെ സുരക്ഷയോർത്താണ്.അതുകൊണ്ട് തന്നെ ആ നിർദ്ദേശങ്ങൾ പാലിച്ച് നമ്മൾ വീട്ടിലിരുന്ന് കൊറോണ വൈറസിന് നേരിടേണ്ടതാണ്. കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. പുറത്തു പോയി വരുമ്പോൾ 20 സെക്കൻ്റെ ങ്കിലും എടുത്ത് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കുക. പനി, ചുമ, ശ്വാസതടസ്സം, എന്നീ അസുഖങ്ങളുള്ള വരുമായി അകലം പാലിക്കുക. പുറത്തു പോകുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കുക. ചുമക്കുമ്പോഴോ തുമ്മുമ്പോഴോ കർച്ചീഫ് അല്ലെങ്കിൽ ടിഷ്യൂ ഉപയോഗിക്കുക. ഉപയോഗിച്ചു കഴിഞ്ഞ ടിഷ്യൂ പേപ്പർ നശിപ്പിച്ചു കളയുക ഇല്ലെങ്കിൽ സ്രവങ്ങൾ പുറത്തു പോയി മറ്റുള്ളവർക്ക് രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെയുള്ള കരുതലുകളെടുക്കുന്നതു വഴി കൊറോണയെ നമുക്ക് നേരിടാം. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. നമുക്കു വേണ്ടി പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും നിയമ പാലകർക്കും ഞാൻ തീ ലേഖനം സമർപ്പിക്കുന്നു. നമ്മൾ കൊറോണയെ നേരിടും

നിവേദിത vk
7 E VPAUPS Vilayil parappur
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം