സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം..

15:47, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

ആരോഗ്യത്തെ സമ്പത്തായ് കാണുന്ന ഒരു സമൂഹംആണ് കേരള സമൂഹം.അതുകൊണ്ട് തന്നെ ആരോഗ്യത്തിനായി എന്ത് ചെയ്യാനും അവർക്കു മടിയില്ല. 2019ന് ഒടുവിൽ ചൈനയിൽ തുടങ്ങി ലോകം മുഴുവൻ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് അഥവാ കോവിഡ് -19 എന്ന ജീവഹാനിക്കുകാരണമാകുന്ന വൈറസ്, കേരളത്തിലും മരണം വിതക്കുന്നുണ്ട് എങ്കിലും ഇന്ത്യയിലെ വേറെതു സംസ്ഥാനങ്ങളെക്കാളും നമ്മുടെ ഈ കൊച്ചു കേരളത്തിൽ രോഗം സ്ഥിതീകരിക്കുന്നവരുടെ എണ്ണവും രോഗമുക്തി നേടുന്നവരുടെ എണ്ണവും താരതമ്യം ചെയ്താൽ ഏറ്റവും കൂടുതൽ രോഗമുക്തി നേടിയവർ തന്നെയാണ്.രോഗങ്ങൾ ചികിത്സിച്ചു മാറ്റുന്നതിൽ ഏറെ നല്ലത് രോഗത്തെ പ്രതിരോധിക്കുക എന്നതാണ്. ഈ വിധത്തിലുള്ള രോഗ പ്രതിരോധ ശേഷിയാണ് നാം കൈവരിക്കേണ്ടത്. രോഗബാധയിലൂടെ ജനസംഖ്യയുടെ നല്ലൊരു ശതമാനത്തിനും പ്രതിരോധശേഷി കൈവരികയോ പ്രതിരോധമരുന്നുകൾ (വാക്സിൻ) ഉപയോഗിക്കുകയോ ചെയ്യുമ്പോൾ മാത്രമേ പകർച്ചവ്യാധികൾ നിയന്ത്രണ വിധേയമാകുകയുള്ളു. അതുകൊണ്ട് തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നമുക്കു സാധിക്കണം . വാക്സിൻ കണ്ടെത്തും വരെ കോവിഡിനെ അകറ്റിനിറുത്തുന്നതിനായുള്ള തയ്യാറെടുപ്പിന് ഓരോരുത്തരും സന്നദ്ധരാകണം.

നന്ദന സുരേഷ് എം
9 C1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം