എന്തു മനോഹരി മലയാളമേ നീ
എന്തൊരു സൗരഭം നിന്നിൽ നിന്ന് ഒഴുകുന്നു
ഒഴുകുന്ന പുഴകളും നീന്തിത്തുടിക്കും മീനുകളും
കാറ്റിലാടുന്ന കേരനിരയും, വാഴയും കൈതയും
ചിലക്കുന്ന കിളികളും, പാടുന്ന കുയിലും
ഇലകൾ പൊഴിക്കും വൃക്ഷങ്ങളും
നാമ്പ് നീട്ടി ഭൂമിയെ ഹരിതമാക്കുന്ന
ചെടികളും, പാടങ്ങളും എന്തു ഭംഗീ
മലയാളമേ എന്തു ഭാഗ്യമാണീ
മലയാളത്തിൽ ജനിക്കാൻ
മലയാളിയായി വളരാൻ