എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/മഹാമാരിയുടെ കാലം

15:33, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24568 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരിയുടെ കാലം | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിയുടെ കാലം
                       2020 മാർച്ച് 10 എൻറെ കൂട്ടുകാരൻ യാദവിന്റെ പിറന്നാൾ ദിനമായിരുന്നു. വാർഷികാഘോഷത്തിന് വേണ്ടി ഡാൻസ് പ്രാക്ടീസിലായിരുന്നു . പെട്ടെന്നാണ് പ്രിയ ടീച്ചർ വന്നു പറഞ്ഞത് ഇന്നുമുതൽ സ്കൂൾ അടച്ചുപൂട്ടിയത്രേ നമുക്ക് ക്ലാസ് ഒതുക്കാം ജൂണിൽ മൂന്നാം ക്ലാസ്സുകാർ വരുന്നതല്ലേ ടീച്ചർ പറഞ്ഞു ഞങ്ങൾ അങ്ങനെ ക്ലാസ് ഒതുക്കി. ഇതിനു ശേഷം ഷൈലാബി ടീച്ചർ എല്ലാവർക്കും  മധുരം കൊണ്ടുതന്നു .അങ്ങനെ ഞങ്ങൾ മനസ്സില്ലാമനസ്സോടെ എന്നാണ് കൂട്ടുകാരെ കാണും എന്ന  വിഷമത്തോടെ കൂടി സ്കൂളിന്റെ പടിവാതിൽ ഇറങ്ങി .പോകുന്ന വഴി ഞാൻ സ്കൂൾ നെയിം ബോർഡ് വായിച്ചു എസ് എൻ  സ്മാരകം യുപിസ്കൂൾ . 
                       അഞ്ചാറു ദിവസം കുഴപ്പമില്ലായിരുന്നു പിന്നെ ടിവി കണ്ടും കളിച്ചും ഒക്കെ സമയം കളഞ്ഞു. ആകെയുള്ള സന്തോഷം എല്ലാവരും സർക്കാരിനോട് സഹകരിക്കുന്നുണ്ട് എന്നതാണ്. നമുക്ക്   Stay home stay safe എന്നത് ഒരു മുദ്യാവാക്യം ആക്കാം. എല്ലാവർക്കും വീട്ടിലിരുന്ന് തന്നെ കൊറോണാ വൈറസിനെ നേരിടാം
സുതീർഥ് നിതിൻ
4 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട്‌ ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം