ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/എന്റെപ്രണയം

15:27, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രണയം

അങ്ങേലേ ...വസന്തത്തിൻ
വർണ്ണപ്പട്ട് വിരിക്കുന്ന
പൂക്കളോടാണെന്റെ പ്രണയം
നീലയാമങ്ങളിൽ ഒഴുകുന്ന നീല
നിലവിനോടാണെന്റെ പ്രണയം
വെയിലിന്റെ തീരങ്ങളിലെത്തുന്ന
കാറ്റിനോടാണെന്റെ പ്രണയം
ഉദയസൂര്യന്റെ ഇളം
ചൂടിനോടാണെന്റെ പ്രണയം
പ്രകൃതിയുടെ മടിത്തട്ടിലെ
ഋതുഭേദങ്ങളോടാണെന്റെ പ്രണയം
വഴിയറിയാതുള്ള വഴികളിലേക്കൊഴുകുന്ന
പുഴകളോടാണെന്റെ പ്രണയം
മണ്ണിന്റെ ഗന്ധവുമായ് ചിലമ്പുന്ന
വേനൽമഴയോടാണെന്റെ പ്രണയം
ഈ ദൃശ്യഭംഗിയോടാണെന്റെ പ്രണയം
 

നന്ദന എൽ
6 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത