അച്ചുവിന്റ വീടിന്റെ മുറ്റത്ത് വലിയ ഒരു നെല്ലി മരംനിൽക്കുന്നുണ്ട്.നെല്ലി മരം തണലും ധാരാളം നെല്ലിക്കയും നൽകി വന്നു. നെല്ലി മരത്തിന്റെ അരികികലായി ധാരാളം ശുദ്ധജലം നൽകുന്ന ഒരു കിണറും ഉണ്ടായുരിന്നു. എത്ര വേനലാണെങ്കിലും കിണറിൽ വെള്ളമുണ്ടായിരുന്നു. അവിടെ അവർ വീട് പുതുക്കി പണിയാൻ തീരുമാനിച്ചു. നെല്ലി മരം മുറിച്ചു. മുറ്റത്ത് ഇനി മുതൽ ഇല വീഴില്ലല്ലോ എന്നവർ ആശ്വസിച്ചു. മുത്തശ്ശി മാത്രം സങ്കടപ്പെട്ടു. മരം മുറിക്കേണ്ടായിരുന്നു എന്ന് മുത്തശ്ശി പറഞ്ഞുകൊണ്ടേയിരുന്നു. ആരും അത് ഗൗനിച്ചില്ല.വർഷം കഴിഞ്ഞു. വേനൽ വരെ എന്തു കൊണ്ടോ കിണറ്റിൽ വെള്ളമുണ്ടായികുന്നു. പിന്നീട് കിണറിലെ വള്ളം വറ്റി തുടങ്ങി.
വെള്ളത്തിനായി അവർ കഷ്ടപ്പെട്ടു. മരംമുറിച്ചതാണ് കാരണമെന്ന് അവർക്ക് മനസ്സിലായി. നെല്ലി മരത്തിന്റെ വേരുതൾ ആഴത്തിൽ ഇറങ്ങി വെള്ളത്തെ പിടിച്ച് നിർത്തിയിരുന്നു. തങ്ങളുടെ തെറ്റ് അവർക്ക് ബോധ്യമായി.വീടിനു ചുറ്റും മരങ്ങൾ നടുവാൻ അവർ തീരുമാനിച്ചു.മരം വരമാണ് എന്ന തിരിച്ചറിവുണ്ടാകാൻ വൈകിപ്പോയി എന്ന് അഛൻ പറഞ്ഞു.എല്ലാവരും ചേർന്ന് മരങ്ങൾ നട്ടു. മുത്തശ്ശിക്ക് സന്തോഷമായി.