കാലം

പോരാട്ടം

പുതുയുഗപ്പിറവി തൻ പുത്തനാം
സ്വപ്നങ്ങൾ
ഉലകം നെയ്തു-
കൂട്ടുന്ന നേരം ദൂരെയൊരു കരിനിഴൽ കണ്ടു,
വിചിത്രമാം ഇരുളതിൻ കീഴിൽ
മറഞ്ഞിരുന്നു
അവിടെയൊതുങ്ങു
മെന്നാശിച്ച ഇരുളതിൻ വിത്തുകൾ ഭൂലോകമാകെ പാകി,
ഭീതിയിൽപ്പെട്ടു
പോയ്
ലോകം മുഴുവനാ ദുഷ്ട വൈറസിൻ
പിടിയിലായി
കരുതലില്ലാതെ നാം
ജീവിതചര്യകൾ
പതിവുപോൽതന്നെ
തുടർന്നീടവേ
ഇങ്ങു മഹാവ്യാധി-
യേശില്ലെന്നുള്ള
ഓമൽ പ്രതീക്ഷകൾ
വ്യർത്ഥമായി
ലോകത്തിൻ പാതിയും
കാൽക്കീഴിലാക്കി
കൊറോണ
കാണുന്നിടമെല്ലാം
കൈക്കലാക്കി
ഒരു മഹാവ്യാധിയായി
വീശിയടിച്ചതു
ഒരുപാട് ജീവൻ
കവർന്നീടുന്നു
നമ്മുടെ ജീവനും ഭീഷണിയാണിന്ന്
കൊലയാളി വൈറസ് നാട്ടിലാകെ
ചങ്ങലയ്ക്കാക്കു-
വാനാകാത്ത
വണ്ണമീ ലോകത്തെ
ശ്മശാനമാക്കിടുന്നു
കൊവിഡിൻ വ്യാപനം കൊടുമ്പിരി കൊള്ളുന്നു
ചികിൽസ നമുക്കൊരു
വെല്ലുവിളിയാകവേ,
ജീവിതം സേവന-
മാക്കിയോർ
മാനവജീവനെ
കാക്കുവാൻ
പോരിടുന്നു
ജാതിയും മതവുമായ്
തമ്മിലടിച്ചവർ
'മാനവർ ' എന്നൊരു
ജാതിയായി
പോരാടീടുന്ന വൻ
സാമ്രാജ്യശക്തികൾ
യോജിച്ചു നീങ്ങുവാൻ നിർണ്ണയിപ്പൂ
നാശകഷ്ടങ്ങളേറേ
വൈറസിന്റെ വ്യാപനം
സൃഷ്ടിച്ചുവെങ്കിൽപ്പോലും
മാറ്റങ്ങളേറെ പഠിച്ചു
നാം വീണ്ടും
മനുഷ്യരായ് മാറിയീ
കാലഘട്ടത്തിൽ
ഭീതിയെക്കാളതി ജാഗ്രത വേണമെ-
ന്നാരിലും
ബോധമുണർത്തി
മാത്രം
ഈ മഹാമാരിയെ
കീഴടക്കീടുവാൻ
പോരാടീടുക
നാമെല്ലാവരും

ദേവു .ആർ എസ്
8 ഇ എൻ.എസ്.എസ്.എച്ച്.എസ്. എസ്.മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത