എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/കൊറോണ നമ്മെ പഠിപ്പിച്ചത്

കൊറോണ നമ്മെ പഠിപ്പിച്ചത്

ഇത്തിരി പോന്നൊരു വൈറസിൻ
പേരിലായ്,ഒത്തിരി പേർ സമാധിയായി

ചൈനയിൽ തുടക്കം കുറിച്ച മഹാമാരി
ലോകമെമ്പാടും പരന്നു പോയി...

ആ‍ഡംബരം ഇല്ലാത്ത പാരിൽ ജീവിക്കുവാൻ
ഈ മഹാമാരിതൻ പാഠമായി

ഫാസ്റ്റ്ഫു‍‍ഡ് ഉണ്ണുന്ന ചങ്ങാതിമാർക്ക്
കഞ്ഞികുടിച്ചാലും സാരമില്ല

എത്ര വലിയവനാണേലും നീ
വൈറസിനു മുന്നിൽ വെറും ശരീരം

സന ഒ.പി
4.എ എ.എം.എൽ.പി.എസ് ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത