14:29, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44537(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാരണം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നമ്മുടെ പരിസരത്തെ മാറ്റം നിങ്ങൾ ശ്രദ്ധിച്ചിണ്ടാവുമല്ലോ . ലോക്ക് ഡൗണിനുമുമ്പ് റോഡിൽ കാലെടുത്തുവയ്ക്കാൻ പോലും പറ്റാത്ത അവേസ്ഥയായിരുന്നു. അതുകൂടാതെ വാഹനങ്ങൾ പുറം തള്ളുന്ന വിഷവാതകങ്ങൾ കാരണം മറ്റ് ജീവജാലങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു . ഇന്ന് പക്ഷിമൃഗാദികൾ യഥേഷ്ടം വിഹരിച്ച് നടക്കുന്നു. അവർക്ക് മനുഷ്യരെ പേടിക്കേണ്ടല്ലോ. പുഴുകളും, തോടുകളും, നദികളും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറയുന്നില്ല . എല്ലാവരും അവരവരുടെ ചുറ്റുപാടുകളിൽ കൃഷിചെയ്യാൻ തുടങ്ങി . നമ്മുടെ ചുറ്റുപാടിൽ എത്ര എത്ര മാറ്റങ്ങൾ സംഭവിച്ചുവെന്ന് ഞാൻ ഓർക്കുന്നു . മനുഷ്യരും മൃഗങ്ങളും സർവ്വചരാചരങ്ങളും ഭൂമിയുടെ അവകാശികളാണന്ന് നാം മനസിലക്കുന്നു . കൊറോണ എന്ന അദൃശ്യ വൈറസ് കാരണം പ്രകൃതിക്കും മനുഷ്യനും ഒരു പോലെ മാറ്റമുണ്ടാകാമെന്ന് നമുക്ക് പ്രത്യാശിക്കാം