ഗവ.എൽ.പി.ബി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
അങ്ങ് അകലെ ഒരു ഗ്രാമം. ആ ഗ്രാമത്തിൽ ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവളുടെ പേരാണ് അമ്മു. അമ്മുവിന്റെ കുടുംബം വളരെ സന്തോഷത്തോടെ താമസിച്ചുകൊണ്ടിരുന്നു. അവളുടെ കുടുംബത്തിൽ ഒരു വലിയച്ഛൻ ചൈനയിൽ ആയിരുന്നു. അവളുടെ കുടുംബത്തിൽ ഒരു വിവാഹം വന്നു. വിവാഹത്തിൽ പങ്കെടുക്കുവാനായി അവളുടെ വലിയച്ഛനും കുടുംബവും നാട്ടിൽ വന്നു. അവർ വിവാഹത്തിൽ പങ്കെടുത്തു. കോവിഡ്-19 എന്ന മഹാരോഗം പടർന്നു പിടിച്ചു കൊണ്ടിരുന്ന സമയമായിരുന്നു അത്. രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാത്തതിനാലാണ് അവർ വിവാഹത്തിൽ പങ്കെടുത്തത്. വിദേശരാജ്യങ്ങളിൽ നിന്നും വന്നവർ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം സർക്കാർ നൽകിയിരുന്നു. അമ്മുവിന്റെ വലിയച്ഛനും വലിയമ്മക്കും ഒടുവിൽ രോഗം സ്ഥിരീകരിച്ചു. മാത്രമല്ല അവരിൽ നിന്നും മുത്തശ്ശനും മുത്തശ്ശിക്കും രോഗം പിടിപെട്ടു. അവൾക്ക് വളരെ ദുഃഖം തോന്നി. രോഗം പിടിപെട്ടവർക്കു ചികിത്സയിലൂടെ രോഗം ഭേദമായി. രോഗം അവൾക്കും വരുമോ എന്നവൾ ഭയപ്പെട്ടു.കൈകൾ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകിയും വ്യക്തി ശുചിത്വം പാലിച്ചും പരിസരം വൃത്തിയാക്കിയും സാമൂഹിക അകലം പാലിച്ചും അമ്മുവും കുടുംബവും ആത്മധൈര്യം വീണ്ടെടുത്തു കൊറോണയെ അതിജീവിച്ചു. കേരളം എന്ന കൊച്ചു സംസ്ഥാനവും കൊറോണയെ അതിജീവിച്ചത‍് സാമൂഹിക അകലം പാലിച്ച‍് ബ്രേക്ക് ദ ചെയിൻ എന്ന ദൗത്യത്തിലൂടെയാണ്. നമുക്കും അമ്മുവിനെപ്പോലെ സാമൂഹിക അകലം പാലിക്കാം.............കൊറോണയെ അതിജീവിക്കാം.....
|