ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/കുഞ്ഞിക്കിളികൾ
കുഞ്ഞിക്കിളികൾ
ഒരിടത്തു് അമ്മു എന്നൊരു കുട്ടിയുണ്ടായിരുന്നു.അമ്മുവും കൂട്ടുകാരും എന്നും മൈതാനത്തു കളിയ്ക്കാൻ പോകുമായിരുന്നു.അവിടെ എന്നും അമ്മുവിനെയും കൂട്ടുകാരെയും കാത്തു ഒരു അമ്മക്കിളിയും രണ്ടു കുഞ്ഞിക്കിളികളും ഉണ്ടാകും.അമ്മുവും കൂട്ടുകാരും അവർക്കുള്ള അരിമണികൾ കരുതിയിട്ടുണ്ടാകും അങ്ങനെ അങ്ങനെ അവരും അമ്മുവിന്റെ നല്ല ചങ്ങാതിമാരായി മാറി .ആസമയത്താണ് കൊറോണ എന്ന മഹാമാരി ലോകമെമ്പാടും പിടിപെട്ടത്.അങ്ങനെ ജനങ്ങൾക്കൊന്നും പുറത്തിറങ്ങാൻ പറ്റാതെ ആയി.പാവം അമ്മുവും കൂട്ടുകാരും വീടിനുള്ളിൽ തന്നെ ആയി.ആ കിളികളുടെ കാര്യം ഓർത്തപ്പോൾ അവർക്കെല്ലാവർക്കും സങ്കടമായി.അമ്മുവും കൂട്ടുകാരും അന്നുമുതൽ ഓരോ പാത്രങ്ങളിലായി അരിമണികളും വെള്ളവും വെയ്ക്കാൻ തുടങ്ങി .അമ്മകിളികളും കുഞ്ഞിക്കിളികളും മാത്രമല്ല,ഒരുപാട് പക്ഷികളും അവരോടൊപ്പം വന്നു വിശപ്പും ദാഹവും അകറ്റി പോകാൻ തുടങ്ങി
|