അക്ഷരവൃക്ഷം - കവിത

കാലം പറഞ്ഞത്

            കാലം പറഞ്ഞത്
പുലർക്കാലമേ നിൻ കൂളിരിൽ
തളിർത്ത നെൽമണികൾ കതിരുകൾ
സൂര്യനെ നോക്കി മെല്ലെ ചിരിച്ചു
പ്രളയമോ കോവിഡോ ഇനിയെന്ത്-
വന്നാലും ഉയരുക ഉയരുക ദേശമേ
കാലം പഠിപ്പിക്കുന്നു ഓരോ ദിനവും
പുതിയ പുതിയ ജീവിത പാഠങ്ങൾ
മൂക്കറ്റം മുങ്ങിയ ചെളിക്കുണ്ടിൽ
വയലുകൾ കായലുകളായ ദിനത്തിൽ
കാവലായ കരുത്തരായ ജനത
ഇന്നിതാ വീണ്ടും കോവിഡിനായ്
പൊരുതുന്നു, പൊരുതി ജയിക്കുന്നു
കാവൽമാലാഖമാരായ് വെളുത്ത
കുപ്പായമണിഞ്ഞ നൽമുഖങ്ങൾ
ജീവിതസ്വപ്നങ്ങൾ മുറുകെപ്പിടിച്ചവർ
കണ്ണുനീരിനെ പൂക്കളായ് മാറ്റിയവർ
നമ്ര ശിരസായ് നിൽക്കാം ഇവിടെ
ക്ഷേത്രങ്ങൾ, പള്ളികൾ, എവിടെയും
മണികൾ തൻ ശബ്ദം തേജസായി
മർത്യൻ തൻ ഹൃദയങ്ങൾ സ്വയം
പൂജിതമാക്കി പാഠം പഠിച്ചവർ
തോളോടു തോൾ ചേർത്ത്
ജീവിതം ജീവനാക്കിയവർ
സ്വയം പാഠങ്ങൾ പഠിച്ചവർ
കാലമേ പാഠങ്ങൾ പഠിപ്പിച്ച്
മുന്നേറുക മുന്നേറുക ........
ഞങ്ങൾ നിൻ മുന്നിൽ കുതിച്ച്
കുതിച്ചുയരാൻ കെല്പുള്ളോർ
കാണുക കാണുക കാലമേ
നീ തന്ന വിയർപ്പിൽ നിന്ന്
നീ തന്ന കയ്പ്പുനീരിൽ നിന്ന്
ഉയരുക തന്നെ കാലമേ നിൻ-
മുന്നിൽ കുതിച്ചുയരുക കാലമേ .....
കാണുക കാണുക കാലമേ .....

{{BoxBottom1
| പേര്= അൻസൽ വി ജോസഫ്
| ക്ലാസ്സ്= 5 E
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= അസംപ്ഷൻ എ.യു.പി സ്കൂൾ ബത്തേരി
| സ്കൂൾ കോഡ്= 15380
| ഉപജില്ല= ബത്തേരി
| ജില്ല= വയനാട്
| തരം= കവിത
| color= 5
}}