ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/ഭീതിയോടെ കോവിഡ്

13:48, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35028 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭീതിയോടെ കോവിഡ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതിയോടെ കോവിഡ്
      അന്ന് ഞാൻ രാവിലെ ഉറക്കമുണർന്ന് പ്രഭാത കൃത്യങ്ങളെല്ലാം കഴിഞ്ഞു. T. V ഓണാക്കി വാർത്താ ചാനൽ കണ്ടപ്പോഴാണ് ഞെട്ടിക്കുന്ന ആ വാർത്ത അറിഞ്ഞത്. ലോകമാകെ ഭീതി പടർത്തികൊണ്ട് കൊറോണ എന്ന കോവിഡ്19 എന്ന വൈറസ് നമ്മുടെ രാജ്യത്തെ ജനങ്ങളിൽ പടർന്നു പിടിക്കുന്ന ഈ വിവരം ഞാൻ ഉടൻ തന്നെ അച്ഛനെ വിളിച്ച് ന്യൂസ് കാണിച്ചു. അപ്പോൾ അച്ഛൻ കുറച്ച് നിർദ്ദേശങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്നു     
        
       നിർദ്ദേശങ്ങൾ:
  • കൈകൾ കൂടെ കൂടെ സോപ്പോ അല്ലെങ്കിൽ Hand Wash ഉപയോഗിച്ചോ കഴുകുക
  • നിർബന്ധമായും മാസ്ക് ധരിക്കുക
  • മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക

അങ്ങനെ കുറേ നിർദ്ദേശങ്ങൾ എനിക്ക് പറഞ്ഞു തന്നു ഈ കാര്യങ്ങൾ ഞാൻ ദിവസേന ചെയ്യുകയും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത്.

' ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ് കൂടെ ശുചിത്വവും

Break the chain

സൂരജ് എസ്
8 ബി ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ