എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം/കൊറോണ (കോവിഡ്- 19 )

13:39, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aupskeralassery (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ (കോവിഡ്- 19 ) | color= 3 }} കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ (കോവിഡ്- 19 )

കൊറോണ എന്നത് ഒരു വൈറസ് ബാധയാണ്.ഇത് ഉൾപ്പെടുന്നത് വൈറസ് കുടുംബത്തിലാണ്.ജനനം ചൈനയിലെ ഹുയാൻ എന്ന സ്ഥലത്താണ്. ആദ്യം കൊറോണ പടർന്നത് മൃഗങ്ങളിലേക്കാണ്.അങ്ങനെ പടർന്നു പടർന്ന് പല പല രാജ്യങ്ങളിലേക്കും പടർന്നു .180 രാജ്യങ്ങളിലാണ് ഈ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. അതിൽ ഒരു രാജ്യമാണ് നമ്മുടെ ഭാരതം. ഭാരതത്തിൽ നൂറുകണക്കിന് ആളുകൾക്കാണ് ഇത് പടർന്നിട്ടുള്ളത്. ഐക്യരാഷ്ട്രസഭ കൊറോണ ക്കൊരു പേരിട്ടു. ആ പേരാണ് കോവിഡ് 19 .കേരളത്തിലും ഈ ബാധ പടർന്നിരിക്കുന്നു. ഇതിന് കാരണം വിദേശത്തു നിന്നു വരുന്ന ആളുകൾ മൂലമാണ്കൊറോണ ഇങ്ങനെ കൂടുതൽ പടരാൻ കാരണമാകുന്നത്. കനത്ത ജാഗ്രതയാണ് നമ്മോട് പറഞ്ഞിരിക്കുന്നത്.ഈ കൊറോണ പ്രതിരോധിക്കാൻ വേണ്ടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു കാര്യം പറഞ്ഞിരുന്നു. ജനതാ കർഫ്യൂ അതായത് നമ്മുടെ മനസ്സിൽ നിന്ന് മായ്ക്കാൻ പറ്റാത്ത ദിവസമായിരുന്നു അത്. വീടിനു പുറത്തിറക്കരുത്, കടകൾ അടക്കും എന്നിവയൊക്കെ പാലിച്ചുകൊണ്ടുള്ള കർഫ്യു.ജനതാ കർഫ്യൂവിനോടുള്ള ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് ഇന്ത്യയിലെ ജനങ്ങൾ ഒരു വ്യത്യാസവുമില്ലാതെ കൈ കൊട്ടിയും ശംഖു വിളിച്ചും അതിന്റെ ആദരം പ്രകടിപ്പിച്ചു. ജനതാകർവ്യൂവിന് ആദ്യം വീടുകൾ വൃത്തിയാക്കി. കൊറോണ വരാതിരിക്കാനുള്ള നിർദ്ദേശങ്ങൾ ഇവയാണ്. കൊറോണ ബാധിച്ച വ്യക്തിയോട് ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കണം, എവിടെയെങ്കിലും പോയി വന്നാൽ കൈ വൃത്തിയായി കഴുകണം, മാസ്ക് ധരിക്കണം, ഇവയാണ് നിർദ്ദേശം.ഇവയൊക്കെ പാലിച്ച് നമ്മുക്ക് ഒറ്റകെട്ടായി നിന്ന് കൊറോണയെ പ്രതിരോധിക്കാം. നമുക്ക് പരിഭ്രാന്തിയല്ലാ വേണ്ടത് പകരം ജാഗ്രതയാണ് വേണ്ടത്. നമ്മൾ ഭാരതീയരാണ് നിപ്പ എന്ന മഹാമാരിയെ പ്രതിരോധിച്ച പോലെ ഇതും നമ്മൾ പ്രതിരോധിക്കും

ലാൽ കൃഷ്ണൻ ആർ
4 A എ യു പി സ്കൂൾ കേരളശ്ശേരി ,പാലക്കാട്,പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം