13:22, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps valiyathura(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അപ്പു ചിന്തയിലാണ് | color= 4}} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത്തവണ സ്കൂൾ നേരത്തേ അടച്ചു. അപ്പുവിന് സന്തോഷമായി...
എന്തിനെന്നോ,
പരീക്ഷയെ പേടിക്കണ്ട; അവധിക്കാലം ആഘോഷമാക്കി മാറ്റാം...
കൂട്ടുകാരോടൊപ്പം ഓടിയും ചാടിയും മറിഞ്ഞും പലതരം കളികൾ കളിക്കാം...
എന്തൊക്കെ ആഗ്രഹങ്ങൾ ആയിരുന്നു...കളിക്കണം കുളിക്കണം, നീന്തണം,മീൻ പിടിക്കണം...
പക്ഷേ!
ഇനി കുറെ കാലത്തേക്ക് അതൊന്നും നടപ്പില്ലാത്രേ!!!
അപ്പുവിന് അൽപ്പം നിരാശ തോന്നി.
കുറെ കാലത്തേക്ക് വീട്ടിൽ തന്നെ ഇരിക്കണം. പുറത്ത് ഇറങ്ങാൻ പാടില്ല എന്നാണറിവ്...
"കൊറോണ എന്ന സൂക്ഷ്മ വൈറസ് പരത്തുന്ന കോവിഡ് 19" എന്ന രോഗമാണ് കാരണം!
പുറത്ത് ഇറങ്ങിയുള്ള കളികൾ ഇല്ലെങ്കിലും മറ്റൊരു സന്തോഷമുണ്ട് അപ്പുവിന്...
അച്ഛനും അമ്മയും മുത്തച്ഛനും അമ്മമ്മയും ഒക്കെ ചേർന്നുള്ള കളികളും കഥപറച്ചിലും ചിരിയും പാചകവും കൃഷിയും; വളരെ രസം തോന്നി...
അതല്ല; തമാശ...
ഇൗ അവധിക്കാലത്ത് കുടുംബത്തിലെ എല്ലാരെയും ഒന്നു ചേർത്ത കൊറോണയെ സ്നേഹിക്കണോ, അതോ പേടിക്കണോ...
കൊറോണയ്ക്ക് നന്ദി പറയണോ? അതോ മാറി പോകാൻ ആഗ്രഹിക്കണോ?...
അപ്പു ചിന്തയിലാണ്...
മുഹമ്മദ് അഫാൻ
ക്ലാസ്സ് 4 A ഗവ എൽപി എസ്, വലിയതുറ തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ