എഴുത്താണി എന്ന് മാത്രം വിളിക്കുന്നു
എന്തിന് ഞാൻ എഴുത്താണി മാത്രമാണോ?
വാക്കുകളെ ഭംഗിയായി അലങ്കരിക്കുന്ന
കവിയുടെ ആത്മമിത്രമാണ് ഞാൻ.
വിദ്യാ ദാഹത്താൽ അലയുന്നവന്റെ
സമ്പത്തിന്റെ താക്കോലാണു ഞാൻ.
സ്വാതന്ത്ര്യ സമരത്തിൽ പോരാളികളെ ഉത്തേജിപ്പിച്ചവനാണ് ഞാൻ.
ഞാൻ മനുഷ്യനല്ല, കിളിയല്ല, മനോഹരമായ കാഴ്ചയല്ല,
എന്നാൽ, പുസ്തകത്താലുകളിൽ അലഞ്ഞു നടക്കുമ്പോൾ
എന്റെ ജീവിതം അർത്ഥവത്താകുന്നു.
അന്ധനായ ബധിരനയാ ഞാൻ,
ഒരു നിമിഷത്തേക്ക്, അത് അല്ലാതാക്കുന്നു.
ഞാൻ ആദരിക്കപ്പെട്ടിരിക്കുന്നു,
വേദഗ്രന്ഥങ്ങളിലൂടെ, ആദിമമനുഷൻമാരിലൂടെ,അന്തിമമനുഷ്യന്മാരിലൂടെ .
ഞാൻ ഓടുന്നു താളുകളിലൂടെ,
മറ്റുള്ളവരുടെ ജീവിതത്തെ അർത്ഥപൂരിതമാക്കാൻ.