(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭാരത അപ്പുപ്പൻ
കണ്ണടവെച്ചൊരു അപ്പുപ്പൻ
ഗാന്ധി അപ്പുപ്പൻ
പുഞ്ചിരിതുപും അപ്പുപ്പൻ
കളങ്കമില്ലാ കള്ളമില്ലാ
വഞ്ചനയില്ലാ സത്യം മാത്രം
തേടിനടന്നൊരു അപ്പുപ്പൻ
ഗാന്ധി അപ്പുപ്പൻ
അധികാരക്കൊതിയില്ലാ
അഴിമതിയില്ലാ
ആരോടും പകയില്ല
അനീതിയില്ലാ
സ്വതന്ത്രര്യം നേടിതന്നൊരു
മഹാത്മാവപ്പുപ്പൻ
വടിയുണ്ടേ തല്ലാനല്ല
മെതിയടിയുണ്ടേ
യാത്രനടത്താൻ
ദണ്ഡിയാത്ര നടത്താൻ
ആയുധമില്ലായുദ്ധം
ചെയ്തൊരു അപ്പുപ്പൻ
ശാന്തി അപ്പുപ്പൻ
നമ്മുടെ ഗാന്ധി അപ്പുപ്പൻ
ഒരു മനസ്സോടു കുട്ടികളെ
പ്രതിജ്ഞയെടുക്കു
അഴിമതി അക്രമ
അധികാരക്കൊതി
അകലാൻ രാഷ്ട്ര പിതാവിൻ
ആത്മാവൊന്നു ചിരിക്കട്ടെ........