കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആസ്വാദനകുറിപ്പ്/ആസ്വാദനക്കുറിപ്പ് 4
ഒന്നുമറിഞ്ഞൂട !
സുഗതകുമാരി സുഗതകുമാരിയുടെ ഒന്നുമറിഞ്ഞൂടാ എന്നാ കവിതയിലെ ഏതാനും വരികളാണ് ഇവിടെ തന്നിരിക്കുന്നത് . കുഞ്ഞായിരിക്കുമ്പോൾ ഉള്ള അവസ്ഥ വളരെ രസകരമായി അവതരിപ്പിച്ച വരികളാണ് ഈ കവിതയിൽ. അമ്മേ എന്ന് വിളിക്കനും കുഞ്ഞികാല് വച്ചു നടക്കാനും അമ്മ വിളിച്ചാൽ മിണ്ടാനും പാട്ട് പാടാനും പപ്പടം തിന്നാനും കുട്ടികളോടൊത്ത് കളിക്കാൻ പോലും ആ കൊച്ചു കുഞ്ഞിനി അറിയില്ല. പക്ഷേ അമ്മ കളിപ്പിക്കുമ്പോഴും അമ്മിഞ്ഞപാല് കുടിക്കുമ്പോഴും മാത്രം ആ പല്ല് ഇല്ലാത്ത കുട്ടി മോണ കാട്ടി ചിരിക്കും എന്ന് മനസിലാക്കാം. ഏത് പ്രായത്തിലും വന്നെത്തുന്നത് ഈ പ്രായം കഴിഞ്ഞാണ് . അത് വരികളിൽ വ്യക്തമായി അവതരിപ്പിചിരിക്കുന്നു . ഒന്നുമറിഞ്ഞുടയകിൽ നിന്നും ആണ് ഏതൊന്നും തുടങ്ങുന്നത് എന്ന് കവി പറയുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |